ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ ബളാംതോട് കോയത്തടുക്കത്തെ എങ്കപ്പു നായ്ക് (107) അന്തരിച്ചു

രാജപുരം: ബളാംതോട് കോയത്തടുക്കത്തെ എങ്കപ്പു നായ്ക് (107) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കോയത്തടുക്കത്തെ വീട്ടുവളപ്പില്‍. ജില്ലയിലെ മുതിര്‍ന്ന വോട്ടറായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാകളക്ടര്‍ വീട്ടിലെത്തി ആദരിച്ചിരുന്നു. മക്കള്‍: തിമ്മു നായ്ക്, സുന്ദരന്‍, അപ്പയ്യന്‍, രാധാമണി, സരോജിനി, കേശവന്‍ (റിട്ട. ലേബര്‍ ഓഫിസര്‍), കെ.ബാലകൃഷ്ണന്‍ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), കുമാരി, ശ്രീധരന്‍, പരേതനായ ഗോവിന്ദന്‍. മരുമക്കള്‍: മീനാക്ഷി, ദേവകി, ശാരദ, പത്മാവതി, ഗീതാലക്ഷ്മി, മമത, ജ്യോതി, ചോമണ്ണന്‍ നായ്ക്, കേശവന്‍. കേശവന്‍ കടമല.

 

error: Content is protected !!