അമ്പലത്തറ: സ്വന്തം മണ്ണില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമൊക്കെ പുറത്താക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തികൊണ്ടാണ് കീളുവാരങ്ങള്‍ എന്ന നോവല്‍ വായനക്കാരിലേക്ക് എത്തുന്നതെന്ന് പ്രശസ്ത ബുക്ക് ഇന്‍ഫ്‌ലുവന്‍സര്‍ ആതിര വിലാസിനി അഭിപ്രായപ്പെട്ടു. ദൈവങ്ങള്‍ക്ക് ശക്തിയും പ്രശസ്തിയും കൂടുമ്പോഴാണ് സാധരണ മനുഷ്യര്‍ അവിടെ നിന്ന് പുറന്തള്ളപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ട അനേകം മനുഷ്യരുടെ ശബ്ദമാകാന്‍, അവരുടെ നിസ്സഹായതയെ തുറന്ന്കാട്ടാന്‍ ഈ നോവലിന് സാധിച്ചിട്ടുണ്ട്.കാടിന്റെ മക്കള്‍ ജന്മിമാരുടെ അടിമകളായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കീളു വാരങ്ങളില്‍ അടയാളപ്പെടുത്തിയ മനുഷ്യരെന്നും അവര്‍ പറഞ്ഞു. കേശവ്ജി സ്മാരക പൊതുജന വായനശാല സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആതിര വിലാസിനി.നോവലിസ്റ്റ് മനീഷ് മുഴക്കുന്ന് എഴുത്തനുഭവം പങ്കുവെച്ചു. എം കെ ഗോപകുമാര്‍, പ്രതീഷ് ഓളിയക്കാല്‍, രാജേഷ് കുമ്പള എന്നിവര്‍ സംസാരിച്ചു. എന്‍.കരുണാകരന്‍ അധ്യക്ഷനായിരുന്നു.ഗോപി മുളവന്നൂര്‍ സ്വാഗതവും ജയരാജ് പി വി നന്ദിയും പറഞ്ഞു.
