കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

മാവുങ്കാല്‍ : കലാ, കായിക രംഗത്ത് വിവിധ പ്രതിഭകളെ സംഭാവന ചെയ്ത് കഴിഞ്ഞ 42 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന കാട്ടുകുളങ്ങര പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അനുമോദന സദസ്സ് -2026 സംഘടിപ്പിച്ചു. മാവുങ്കാല്‍ , ആനന്ദാശ്രമം, കാട്ടുകുളങ്ങര, നെല്ലിത്തറ എന്നി പ്രദേശങ്ങളിലെ എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ , തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. ഉദുമ എം എല്‍ എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എക്കാല്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് കാട്ടു കുളങ്ങര 12-ാം വാര്‍ഡ് മെമ്പര്‍ പി.കെ. കാര്‍ത്ത്യായണി, ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് സി.വി.ദാമോദരന്‍, ക്ലബ്ബ് രക്ഷാധികാരികളായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര, പ്രകാശന്‍ മൊട്ടമ്മല്‍ , കെ.വി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ഉമേശന്‍ കാട്ടുകുളങ്ങര സ്വാഗതവും, വൈസ് പ്രസിഡന്റ് പവിത്രന്‍ കണ്ടത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ , കായിക മത്സരങ്ങള്‍ നടന്നു.

 

error: Content is protected !!