മഹാരാഷ്ട്ര യൂണിവേഴ്സിറ്റി എം.ഡി.എസിൽ രണ്ടാം റാങ്ക് നേടി ഡോ. ജെ.അനുശ്രീ

കാഞ്ഞങ്ങാട്: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ എം.ഡി.എസ് ഓറൽ മെഡിസിൻ ആൻഡ് മാക്സിലോഫേഷ്യൽ റേഡിയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി മലയാളി വിദ്യാർത്ഥിനി ഡോ. ജെ. അനുശ്രീ. കാസർകോട് പനൂർ സ്വദേശിനിയാണ് അനുശ്രീ. കാസർകോട് ജില്ലാ സഹകരണ ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ. ജനാർദ്ദനൻ, കോട്ടൂർ കെ.എ.എൽ.പി.എസ് മുൻ പ്രധാനാധ്യാപിക കെ.എം. സുകുമാരി എന്നിവരുടെ മകളാണ്.
സഹോദരൻ: ജെ. അർജുൻ, (എഞ്ചിനീയർ, ബെംഗളൂരു).

error: Content is protected !!