കാഞ്ഞങ്ങാട്: ഒക്ടോബര് 30, 31, നവംബര് 2, 3, 4 തീയതികളില് അമ്പലത്തറ വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് നടക്കുന്ന 65-ാമത് ഹോസ്ദുര്ഗ് ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാര്ത്ഥം സാംസ്കാരിക കമ്മിറ്റി ഗാനസദസ് നടത്തി. ഗയകന് രതീഷ് കണ്ടടുക്കം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മിറ്റി ചെയര്മാന് ബി. ജയരാജന് അധ്യക്ഷത വഹിച്ചു. കണ്വീനര് പി.വി. രാജേഷ്, സംഘാടക സമിതി ഫിനാന്സ് കമ്മിറ്റി ചെയര്മാന് നാരായണന് മാടിക്കാല്, ജനറല് കണ്വീനര് പി.വി. രാജേഷ്, വര്ക്കിംഗ് ചെയര്മാന് പി. ജയകുമാര്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാജേഷ് സ്കറിയ, വളണ്ടിയര് കമ്മിറ്റി ചെയര്മാന് എന്. മനോജ്, സുവനീര് കമ്മിറ്റി ചെയര്മാന് ആതിര നാരായണന്, മീഡിയ കമ്മിറ്റി വൈസ് ചെയര്മാന് റഹ്മാന് അമ്പലത്തറ എന്നിവര് സംസാരിച്ചു.
രമ്യ പ്രസാദ്, രവി കൊട്ടോടി, ശാന്തി കൃഷ്ണന്, സരിത രാമകൃഷ്ണന്, കെ.ടി. നാരായണന്, മനോജ് കണ്ണോത്ത്, സുരേഷ് മാസ്റ്റര് എന്നിവര് ഗാനാലാപനം നടത്തി.
സാംസ്കാരിക കമ്മിറ്റി കണ്വീനര് പി. പ്രീത സ്വാഗതവും പബ്ലിസിറ്റി കണ്വീനര് രാജേന്ദ്രന് മിങ്ങോത്ത് നന്ദിയും പറഞ്ഞു.
