നീലേശ്വരം: ഒക്ടോബര് 16ന് മാറ്റിവെച്ച ഹയര് സെക്കന്ഡറി പരീക്ഷ 17ന് ഉച്ചയ്ക്ക് ശേഷം നടത്തുന്ന സാഹചര്യത്തില് കാസര്കോട് റവന്യൂ ജില്ലാ സ്കൂള് കായികമേളയിലെ ചില മത്സരങ്ങളുടെ സമയം പുനഃക്രമീകരിച്ചു.
ഇന്ന് നടത്താന് നിശ്ചയിച്ചിരുന്ന ഏഴ് മത്സരങ്ങള് അന്നേ ദിവസം വൈകിട്ട് 7 മണിക്ക് നടത്താന് തീരുമാനിച്ചു. സംസ്ഥാനതല മത്സരങ്ങള്ക്ക് മുമ്പ് മത്സരങ്ങള് പൂര്ത്തിയാക്കാന് മറ്റൊരു ദിവസം ലഭ്യമല്ലാത്തതിനാലാണ് തീരുമാനം.
സമയം മാറ്റിയ മത്സരങ്ങള്:
ഇനം നമ്പര് 330 – സീനിയര് ആണ്കുട്ടികളുടെ 200 മീറ്റര് ഓട്ടം, നമ്പര് 349 – സീനിയര് പെണ്കുട്ടികളുടെ 200 മീറ്റര് ഓട്ടം, നമ്പര് 297 – ജൂനിയര് ആണ്കുട്ടികളുടെ 200 മീറ്റര് ഓട്ടം
നമ്പര് 300 – ജൂനിയര് ആണ്കുട്ടികളുടെ 1500 മീറ്റര് ഓട്ടം,
നമ്പര് 317 – ജൂനിയര് പെണ്കുട്ടികളുടെ 1500 മീറ്റര് ഓട്ടം,
നമ്പര് 333 – സീനിയര് ആണ്കുട്ടികളുടെ 1500 മീറ്റര് ഓട്ടം,
നമ്പര് 352 – സീനിയര് പെണ്കുട്ടികളുടെ 1500 മീറ്റര് ഓട്ടം.
പരീക്ഷയുള്ള കുട്ടികള് മാത്രം 17ന് വൈകിട്ട് 7 മണിക്ക് മൈതാനത്ത് ഹാജരാകണം.
അതേസമയം, വൈകിട്ട് 3 മണിക്ക് നടത്താന് നിശ്ചയിച്ചിട്ടുള്ള ജൂനിയര്, സീനിയര് വിഭാഗങ്ങളിലെ 400മീറ്റര് ഹര്ഡില്സ് മത്സരങ്ങള് നിലവിലുള്ള മത്സരക്രമം അനുസരിച്ച് തന്നെ നടക്കും. പരീക്ഷ കാരണം ഹര്ഡില്സ് മത്സരത്തില് പങ്കെടുക്കാന് കഴിയാത്ത സാഹചര്യമുണ്ടെങ്കില് വിവരം ബന്ധപ്പെട്ട ഉപജില്ലാ സെക്രട്ടറി മുഖേന ജില്ലാ സെക്രട്ടറിയെ മുന്കൂട്ടി അറിയിക്കണമെന്ന്
സംഘാടകര് അറിയിച്ചു.
