ഫസ്റ്റ് ഇന്റര്‍ ക്ലബ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കെജെ അക്കാദമിക്ക് തകര്‍പ്പന്‍ നേട്ടം

കാഞ്ഞങ്ങാട്: കാസര്‍കോട് നടന്ന ഫസ്റ്റ് ഇന്റര്‍ ക്ലബ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കെജെ അക്കാദമിയുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകള്‍ തൂത്തുവാരി. വിവിധ വിഭാഗങ്ങളിലായി 9 സ്വര്‍ണവും, 6 വെള്ളിയും, 2 വെങ്കലവും ഉള്‍പ്പെടെ 17 മെഡലുകള്‍ സ്വന്തമാക്കി അക്കാദമി ശ്രദ്ധേയ വിജയമാണ് കൈവരിച്ചത്. സ്വര്‍ണ മെഡല്‍ ജേതാക്കള്‍: സിയോണ സിനോജ്, അവ്‌റിന്‍ അന്ന, ജനീന ജില്‍സണ്‍, ദിയ അനില്‍ പി.വി., സ്‌നേഹ സന്തോഷ് ., ദിയ പ്രമോദ്, റിതിക സുനില്‍, മുഹമ്മദ് ഇമ്രാസ് മുഹമ്മദ് റിനാസ് കെ.എസ്. വെള്ളി മെഡല്‍ ജേതാക്കള്‍: ആരാധ്യ എം.വി., ജുവല്‍ മരിയ, ആരുഷി പി., മുഹമ്മദ് സിനാന്‍, മുഹമ്മദ് റാസിന്‍.അഹനാഫ് അഹമ്മദ് വെങ്കല മെഡല്‍ ജേതാക്കള്‍: സൗരവ് കൃഷ്ണ സി., അലന്‍. വിജയത്തിന് പിന്നില്‍ മുഖ്യ പരിശീലകന്‍ സെബാസ്റ്റ്യന്‍ കെ.ജെ.യുടെ നേതൃത്വവും പരിശീലകരായ അജയ്കുമാര്‍ നെല്ലിക്കാട്ട്, നാരായണന്‍കുട്ടി മാവുങ്കാല്‍ എന്നിവരുടെ കഠിനാധ്വാനവും നിര്‍ണായക പങ്കുവഹിച്ചു. കെജെ അക്കാദമിയുടെ ഈ വിജയം കാസര്‍ഗോഡിന്റെ കായികരംഗത്തിന് അഭിമാനകരമായ നേട്ടമായി. വിജയം കൈവരിച്ച എല്ലാ താരങ്ങളും ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ്

 

error: Content is protected !!