നീലേശ്വരം: ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകാര്‍ കേരളസംഘടിപ്പിക്കുന്ന ബര്‍സ (മഴക്കാലം) ചിത്രകലാ ക്യാമ്പ് ജൂലൈ 11 ന് നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ പരിസരത്ത് നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമായി ഇരുപത്തിയഞ്ച് ചിത്രകാരര്‍ പങ്കെടുക്കും. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ വൈകിട്ട് 4 മണിക്ക് ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ചിത്രവര്ത്തമാനവും നടക്കും. ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍.
