കാസര്‍കോട്: ചെങ്കള സന്തോഷ് നഗറില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 1.899 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കാസര്‍കോട് എക്‌സൈസിന്റെ പിടിയില്‍. പട്‌ള സ്വദേശി അബ്ദുള്‍ റൗഫ്, സുള്ള്യ കോണടുക്ക സ്വദേശി കൗഷിക്, അഡൂര്‍ സ്വദേശി മുഹമ്മദ് ജസിര്‍ എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിനും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എം അനീഷ് കുമാര്‍, കെ.അഭിലാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ അസീസ്, ആര്‍.ലിജിന്‍, വി ടി ഷംസുദ്ദീന്‍, എന്‍ വി .അശ്വിന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
