കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ വിഷമങ്ങള്‍ കേട്ട് അവരെ ചേര്‍ത്ത് പിടിക്കണമെന്നും നവകമ്യുണിസ്റ്റ് ചിന്ത പ്രസ്ഥാനമായി സി.എം പി വളരുന്ന കാലമാണ് മുന്നിലുള്ളതെന്നും സി.എം പി കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉല്‍ഘാടനം ചെയ്ത് സി. എം പി ജനറല്‍ സെക്രട്ടറി യും കേരള ഗതാഗത വകുപ്പ് മന്ത്രിയുമായ സി.പി ജോണ്‍ പറഞ്ഞു വീ.കെ രവിന്ദ്രന് അധ്യക്ഷത വഹിച്ചു . സെന്‍ട്രല്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ വി കമ്മാരന് പി.കെ രഘുനാഥ് സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ സി. ബാലന് ഇ.വി ദാമോദരന്‍ പി കമലാക്ഷ ടി. ഗംഗാധരന് എം.ടി കമലാക്ഷി കെ ശ്രീജ കെ.വി സാവിത്രി കെ എം ഫ് ജില്ല സെക്രട്ടറി പി.കെ ബേബി കെ. എസ് വൈ എഫ് ജില്ലാ സെക്രട്ടറി നിവേദ് പിപി എന്നിവര്‍ പ്രസംഗിച്ചു
