ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തികള്‍ ഉടന്‍ ചെയ്ത് തീര്‍ക്കണം: ധീക്ഷണ പെരിയ

പെരിയ ധീക്ഷണ പുരുഷ സ്വയം സഹായസംഘം ജനറല്‍ ബോഡി യോഗം സംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ പുതിയപുര ഉദ്ഘാടനം ചെയ്യുന്നു. ട്രഷറര്‍ രാമകൃഷ്ണന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ചെര്‍ക്കളമുതല്‍ ഇങ്ങോട്ടുള്ള ദേശീയപ്പാത നിര്‍മ്മാണപ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കണമെന്ന് യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതിയെ തന്നെ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി ബാലകൃഷ്ണന്‍ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് ശശിധരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!