പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും നാടക നടനുമായ പെരിയ വടക്കേക്കരയിലെ ടി.വി. അശോകന് (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.പൊതുരംഗത്തും സാംസ്കാരിക മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി,
പെരിയ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. പരേതരായ കണ്ണന്-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കള്‍: നന്ദകിഷോര്‍, അനവദ്യ. സഹോദരങ്ങള്‍ കുമാരന്, ജയചന്ദ്രന്.
പെരിയ വടക്കേക്കര മുന്‍ പഞ്ചായത്ത് മെമ്പറൂം പൊതുപ്രവര്‍ത്തകനുമായ ടിവി അശോകന്റെ നിര്യാണത്തില്‍ അഖണ്ഡ ഭാരത സനാതന സന്ധസമിതി ദേശീയ അധ്യക്ഷനും പെരിയ പയറ്റിച്ചാല്‍ ഓം ശ്രീ മഠം സ്വാമിജി മഹാമണ്ഡലേ ശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി അഘാത ദുഃഖം രേഖപ്പെടുത്തി. ഏറ്റവും നല്ല ഒരു പൊതുപ്രവര്‍ത്തകനെയാണ് പെരിയക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബക്കാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും സ്വാമിജി അനുശോചന അറിയിച്ചു
