കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി ദൃശ്യമാധ്യമ പുരസ്‌ക്കാര സമര്‍പ്പണം ജൂലായ് 7 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള എംവി ദാമോദരന്‍ സ്മാരക അവാര്‍ഡിന് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ വി ജയകൃഷ്ണനും മികച്ച ദൃശ്യമാധ്യപ്രവര്‍ത്തകര്‍ക്കുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിന് ന്യൂസ് മലയാളം റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവനും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള കാഞ്ഞങ്ങാട് ദേശാഭിമാനി . ലേഖകനും പ്രസ് ഫോറം പ്രവര്‍ത്തകനുമായിരുന്ന ടി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി ശില്‍പ്പയും മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെവി രാമുണ്ണിയുടെ സ്മരണക്കായി’ കുടുംബം സായാഹ്ന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഉത്തരദേശം കാഞ്ഞങ്ങാട് ലേഖകന്‍ പി പ്രവീണ്‍കുമാറും അര്‍ഹനായി. അട്ടക്കാട്ടെ ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ടി. എന്‍. സിദ്ധാര്‍ത്ഥ് (ടി. കെ. നാരായണന്‍, ദേശാഭിമാനി), ജെ. ദേവനാരായണന്‍ (ഇ വി ജയകൃഷ്ണന്‍, മാതൃഭൂമി), ഇ വി ദേവപ്രിയ (ഇ.വി വിജയന്‍, ജന്മദേശം). പി. ബാലശങ്കര്‍ (എം കുഞ്ഞിരാമന്‍, മാതൃഭൂമി എന്നിവര്‍ അര്‍ഹരായി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
സി പി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം അഡ്വ. പി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ നിര്‍വ്വഹിക്കും. പ്രസ്‌ഫോറം പ്രസിഡന്റ്ഏ. എം. ഫസലു റഹ്‌മാന്‍ അധ്യക്ഷനാവും.
അവാര്‍ഡ് ജേതാക്കളെ രവീന്ദ്രന്‍ രാവണീശ്വരം പരിചയപ്പെടുത്തും. നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍
മുഖ്യാതിഥിയാവും. എം. പി. ജാഫര്‍, അനില്‍ വാഴുന്നോറൊടി, ടി. വി. ഉമേശന്‍, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി,
സി. കെ. ആസിഫ്, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ. രാജന്‍, സുധാകരന്‍ മടിക്കൈ, വി. സുരേഷ് മോഹന്‍ എന്നിവര്‍ ആശംസകള്‍ നേരും. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്‍് കെ.എസ്. ഹരി നന്ദിയും പറയും പരിപാടിയില്‍ ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ്‌ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ട മാനുവല്‍ കുറിച്ചിത്താനം, ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ടി.കെ.നാരായണന്‍, സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ നാഷണല്‍ പുരസ്‌കാരമായ ‘ഭാരത് സേവക് ഓണര്‍ ‘ നേടിയ ബാബു കോട്ടപ്പാറ എന്നിവരെ ആദരിക്കും.
