ബല്ലാ കടപ്പുറം ഖിള്ര്‍ ജുമാ മസ്ജിദിന്റെ കട്ടില വെക്കല്‍ കര്‍മം നടന്നു

കാഞ്ഞങ്ങാട് : പുതുക്കി പണിയുന്ന ബല്ലാ കടപ്പുറം ഖിള്ര്‍ ജുമാ മസ്ജിദിന്റെ കട്ടില വെക്കല്‍ കര്‍മം ബല്ലാ കടപ്പുറം ചീഫ് ഇമാം ഉസ്താദ് സയ്യിദ് ഉവൈസ് ബാഖവി അവര്‍കള്‍ നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എം. കെ. അബൂബക്കര്‍ ഹാജി, സെക്രട്ടറി എം. കെ. അബ്ദുല്ല , ട്രഷറര്‍ സി. എച്. ഹമീദ് ഹാജി, വൈസ് പ്രസിഡന്റ് മാരായ സി. എച്ച്. മൊയ്ദീന്‍ കുഞ്ഞി, എം. എ. നാസര്‍, എം. പി. റാഷിദ് , ജോയിന്‍ സെക്രട്ടറി മാരായ സി. എച്ച്. യൂനുസ്, യു. കെ.കുഞ്ഞാമദ്, പി. അബ്ദുല്‍ സലാം, മറ്റു ജമാഅത്ത് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജി സി സി, നോണ്‍ ജി സി സി കമ്മിറ്റി ഭാരവാഹികള്‍ ,കൗണ്‍സിലര്‍മാരായ എം. പി. ജാഫര്‍, സി. കെ. റഹ്‌മത്തുള്ള, സ്‌കൂള്‍ മാനേജര്‍ സി. കെ. സലാം മറ്റു മുഴുവന്‍ മഹല്ല് നിവാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ മഹല്ല് നിവാസികള്‍ക്കും ജമാഅത്ത് കമ്മിറ്റി നന്ദി അറിയിച്ചു.

 

error: Content is protected !!