ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും കാറ്റഗറി വിത്യാസമില്ലാതെ വിരമിച്ച ജീവനക്കാര്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളി ഓഡിറ്റോറിയത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഓണപ്പൊലിമകളുടെ നിറവില്‍ നടന്ന മേള കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ കെ.വി. സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. പ്രസിഡന്റ് ഡോ. കെ.എം. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ മോണ്‍. മാത്യു ഇളം തുരുത്തി പറമ്പില്‍,ഡോ. പി.നരേന്ദ്രന്‍ നായര്‍,ഡോ. എ.മുരളീധരന്‍, ഭാസ്‌കരന്‍ ഊരാളി,ഡോ വി.വി.പ്രദീപ് കുമാര്‍,ഡോ. ടിറ്റോ ജോസഫ്, മോഹനന്‍ മൂല ക്കോത്ത്, എന്‍.ദിവാകരന്‍ വി .കുഞ്ഞികൃഷ്ണന്‍, കെ.കെ.ശോഭന, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറി വി. രവീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ എം. നാരായണന്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും, 75 വയസ്സ് കഴിഞ്ഞവരെയും ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടകര്‍ ഒരുക്കിയ പൂക്കളവും ക്ലാസിക്കല്‍ നൃത്തശില്‍പ്പവും പാട്ടും കവിതയും ഏറെ ശ്രദ്ധേയമായി.

 

error: Content is protected !!