ബളാംതോട് : സനാതന ധര്‍മ്മത്തില്‍ സ്ത്രീക്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്നും ഈശ്വരനെ സ്ത്രീയായി സങ്കല്പിക്കുന്നത് സനാതന ധര്‍മ്മത്തില്‍ മാത്രമാണെന്നും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ നവരാത്രി ദിവസങ്ങളില്‍ അതാണ് കാണുന്നതെന്നും സ്വാമികള്‍ പറഞ്ഞു. നവരാത്രി ദിവസങ്ങളില്‍ മാതൃഭാവത്തില്‍ ശക്തിയെ ഉപാസിക്കുന്നു.
അഞ്ച് ദിവസങ്ങളായി നടക്കുന്ന ശ്രീമദ് ചിദാനന്ദപുരി സ്വാമികളുടെ ധര്‍മ്മ പ്രഭാക്ഷണ പരമ്പരയുടെ നാലാം ദിവസം ഭക്തരോട് സംവദിക്കുകയായിരുന്നു സ്വാമികള്‍. വൈകുന്നേരം 4.30 മുതല്‍ 6.30 വരെ നടത്തുന്ന പ്രഭാക്ഷണം നാളെ അവസാനിക്കും.
