കാഞ്ഞങ്ങാട്:കുശാല്‍ നഗര്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ റേഷന്‍ കട വരെയുള്ള 300 മീറ്റര്‍ ദൂരം റോഡില്‍ 70 ഓളം കുഴികള്‍. മഴക്കാലം വന്നതോടെ കുശാല്‍ നഗര്‍ കടപ്പുറം ഭാഗത്തേക്കുള്ള യാത്ര ദുരിത സഞ്ചാരമായി മാറിയിരിക്കുകയാണ്. ദുരിതയാത്രയായതിനാല്‍ ഓട്ടോറിക്ഷകള്‍ വരാന്‍ മടി കാണിക്കുകയാണ്. കുഴികള്‍ നികത്തി താത്കാലിക പരിഹാരം കാണാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് നാട്ടുകാര്‍ പറയുന്നു.
