വെള്ളരികുണ്ട്: വെള്ളരികുണ്ട് താലൂക്കിലെ പരപ്പ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിക്കാനും ഇ എന്‍ റ്റി, ഓര്‍ത്തോ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും അനുവദിക്കണമെന്ന് ബി എം എസ് വെള്ളരിക്കുണ്ട് മേഖല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ബി എം എസ് ജില്ല സെക്രട്ടറി കെ.വി ബാബു ഉദ്ഘാടനം ചെയ്തു.
മേഖല സമ്മേളനം മേഖല പ്രസിഡന്റ് പി രാമചന്ദ്രന് അധ്യക്ഷനായി. റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ മേഖല സെക്രട്ടറി എ. സി.വിനോദ് കുമാര്‍ അവതരിപ്പിച്ചു. പുഴക്കര കുഞ്ഞികണ്ണന്‍, തമ്പാന് നായര്‍, രമണി, പി.എസ് രാധകൃഷ്ണന്, ബളാല്‍ കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമാരോപ് പ്രഭാഷണവും ഭാരവാഹി പ്രഖ്യാപനവും ബി. എം എസ്സ് ജില്ല വൈസ് പ്രസിഡന്റ് ഭരതന് കല്യാണ്‍ റോഡ് നിര്‍വ്വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി കെ റെജി കുമാര്‍ സ്വാഗതവും, സി.വി സുരേഷ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായ
എ സി വിനോദ് കുമാര്‍
(പ്രസിഡന്റ്),
പി.എസ് രാധാകൃഷ്ണന്,
സി.വി സുരേഷ്
(വൈസ് പ്രസിഡന്റുമാര്‍),
റെജി കുമാര്‍ ഭീമനടി (സെകട്ടറി),
ശ്രീരാജ് കുമാര്‍, കെ
പ്രവീണ്‍ കുമാര്‍,
(ജോയിന്റ് സെക്രട്ടറിമാര്‍),
ദാമോധരന് നാട്ടക്കല്
(ട്രഷറര്‍)
