കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 26 ന്

കാഞ്ഞങ്ങാട്ട് : കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.എ) കാസര്‍കോട് ജില്ലാ സമ്മേളനം 26ന് കാഞ്ഞങ്ങാട് കുശവന്‍കുന്ന് റോട്ടറി സെന്ററില്‍ വെച്ച് നടക്കും. ?രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍. 9.30 ന് ജില്ലാ കമ്മിറ്റി അംഗം കെ. പ്രഭാകരന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി. പി. അശോക് കുമാര്‍ അധ്യക്ഷത വഹിക്കും.മുന്‍ സംസ്ഥാന പ്രസിഡന്റ് പി. എ. അഗസ്റ്റിന്‍ മുഖ്യാതിഥിയാകും. ?എസ്.എസ്.എല്‍.സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള ഉന്നത പരീക്ഷകളില്‍ മികച്ച വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് അനുമോദിക്കും. എ.ഐ.എഫ്.എം.പി വൈസ് പ്രസിഡന്റ് മുജീബ് അഹമ്മദ്, കെ.പി.എ സംസ്ഥാന സെക്രട്ടറി എം. ജയറാം, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് രാജാറാം പെര്‍ള, കെ.പി.എ കാസര്‍കോട് മേഖല പ്രസിഡന്റ് കെ. സുധീഷ്, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ജിത്തു പനയാല്‍, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ശശി തൊട്ടിയില്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ കൈത്താങ്ങ് പദ്ധതിയുടെ റിപ്പോര്‍ട്ട് ട്രഷറര്‍ എന്‍. കേളു നമ്പ്യാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.എ ജില്ലാ സെക്രട്ടറി റജി മാത്യുവും സാമ്പത്തിക റിപ്പോര്‍ട്ടും
ജില്ലാ ട്രഷറര്‍ കെ. എം. മുയിനുദ്ദീന്‍ അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സിബി കൊടിയംകുന്നേല്‍ സ്വാഗതവും കാഞ്ഞങ്ങാട് മേഖല ട്രഷറര്‍ കെ. റീജിത്ത് നന്ദിയും പറയും.

 

error: Content is protected !!