അട്ടേങ്ങാനം ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇംഗ്ലീഷ് ഭാഷ ശാക്തീകരണ പ്രോഗ്രാം ആരംഭിച്ചു.
സ്കൂള്‍ എസ് എം സി ചെയര്മാന് സി. ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി ഗംഗാധരന് അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. പി ഭാസ്കരന് നായര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ദിലീപ് ഡി ആനന്ദ്,സുധാകരന് എം എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് ലീഡര്‍ ശബരിനാഥ് എസ് കെ സ്വാഗതവും എന്‍ എസ് എസ് വളണ്ടിയര്‍ സി. ആര്യ നന്ദിയും പറഞ്ഞു. സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
