ഞാറ്റുവേല നാളിലെ അതിയാമ്പൂരിലെ കാര്‍ഷിക സമൃദ്ധിയുടെ പ്രതീക്ഷ തുടക്കം

ഫോട്ടോ, എഴുത്ത് : രതീഷ് കാലിക്കടവ്

കാഞ്ഞങ്ങാട്:പുതിയ പ്രതീക്ഷയുടെ കാര്‍ഷിക വര്‍ഷ ആരംഭമായ ഞാറ്റുവേല നാളില്‍ നെല്‍കൃഷി കര്‍ഷകര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഞാറ്റുവേല നാളില്‍ പാറപ്പുറത്ത് വെറുതെ വിത്തെറിഞ്ഞാലും നൂറുമേനി വിളവ് ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ഷകന് ഏറ്റവും പ്രിയങ്കരമായ ഞാറ്റുവേലക്കാലം, മലയാള നാടിന്റെ സ്വന്തം കാലാവസ്ഥ പ്രതിഭാസം ഇതാ ആഗതമായിരിക്കുന്നു. വര്‍ഷ കാലത്തിലെ നിരവധി ഗുണങ്ങളും വിശേഷണങ്ങളും ഉള്ള അമൃത് പെയ്യുന്ന , നട്ടത് എല്ലാം തളിര്‍ത്തുവരുമെന്ന പൂര്‍വികര്‍ കൈമാറിത്തന്ന വിശ്വാസം തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് നമ്മള്‍ തയ്യാറാവണം. ജൂണ്‍ 22 ന് തുടങ്ങിയ തിരുവാതിര ഞാറ്റുവേല ജൂലൈ 5 വരെ നീണ്ടുനില്‍ക്കുന്നു. എല്ലാ കാര്‍ഷിക പ്രവര്‍ത്തിക്കും വളരെ ഉചിതവും ഉത്തമവുമായ ഈ കാലത്തിന്റെ ഗുണങ്ങളും മഹിമയും നമ്മള്‍ എല്ലാവരിലും എത്തിക്കാന്‍ പുതിയകാലത്ത് നാം ഓരോരുത്തരും തയ്യാറാക്കണം

 

error: Content is protected !!