പെരിയ ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ ക്ലബ്ബിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

പെരിയ: ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ നാച്ചുറല്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18 ന് നടന്നു. കോളേജിന്റെ IQAC-യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ ക്ലബ്ബിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു.വന സംരക്ഷണവും പ്രകൃതി സംരക്ഷണവും എന്ന വിഷയത്തില്‍ ജോസ് മാത്യുവും എന്‍.വി. സത്യനും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രചോദനാത്മകമായ ബോധവത്കരണ ക്ലാസും നടത്തി. തുടര്‍ന്ന് നാച്ചുറല്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, ഫിസിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇ. റാണിപദ്മ, സോഷ്യല്‍ സയന്‍സ് ക്ലബ് അംഗം പി സഞ്ജന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാച്ചുറല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സി. പ്രമില്‍ കുമാര്‍ അധ്യക്ഷനായി. നാച്ചുറല്‍ സയന്‍സ് ക്ലബ് അംഗം സ്മിത സ്വാഗതവും ക്ലാസ് പ്രതിനിധി ജുമാന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ചിന്ത, പരിസ്ഥിതി ബോധം, പ്രകൃതി സംരക്ഷണ മനോഭാവം എന്നിവ വളര്‍ത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!