കാസര്‍കോട്: പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സംസ്ഥാന സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (ക്യാപ്‌സ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
എം സതീശന്‍ (പ്രസിഡന്റ്), പി.ആരതി , അജി (വൈസ് പ്രസിഡന്റുമാര്‍), വി.രതീഷ് അമ്പലത്തറ (സെക്രട്ടറി),
രേഷ്മ ബാലന്‍, പി.ശശികാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വിശാഖ് (ട്രഷറര്‍) എന്നി തിരഞ്ഞെടുത്തു.
കെ.രാമാനന്ദ് (എസ്. എം സി മെമ്പര്‍). ഫാദര്‍ സോജന്‍ പി ജോസഫ് , ഫിലോമിന,രഞ്ജിഷ, രേഷ്മ രാമചന്ദ്രന്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ). ജില്ലാ ചാപ്റ്ററിന്റെ സ്ഥാപകപ്രസിഡന്റ് എം. എം തങ്കച്ചനെ സംഘടനയുടെ ചീഫ് അഡ്വൈസര്‍ ആയും യോഗം തിരഞ്ഞെടുത്തു.
