നാടിനെ പച്ചപ്പണിയിക്കാന്‍ റെഡ്‌ക്രോസ് കേഡറ്റ്‌സ് വൃക്ഷത്തൈകളുമായി വീടുകളിലേക്ക്

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സുരക്ഷക്യാമ്പയ്‌നിന്റെ ഭാഗമായി മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വെള്ളിക്കോത്ത് സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ്‌സ് സംഘടിപ്പിച്ച ‘വീട്ടിലേക്കൊരുമരം’ എന്ന പരിപാടി ശ്രദ്ധേയമായി.സ്‌കൂള്‍ പരിസരത്തെ വീടുകളിലെത്തി ജെ.ആര്‍.കേഡറ്റ്‌സ് വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് എല്ലാവര്‍ക്കും മാതൃകയായി. ഓരോ വീടുകളിലും കയറിയിറങ്ങി കുടുംബാംഗങ്ങളുടെ കയ്യില്‍ ഓരോ വൃക്ഷത്തൈ ഏല്‍പിച്ചു കൊണ്ട് പരിസ്ഥിതി ദിനം അര്‍ത്ഥവത്താക്കി. പ്രകൃതി നടത്തവും ,സ്‌കൂള്‍ മുറ്റത്തൊരു വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. വൃക്ഷത്തൈ വിതരണോദ്ഘാടനം ഐആര്‍സി എസ് കാസര്‍കോട് ജില്ല ചെയര്‍മാന്‍ എം.വിനോദ് നിര്‍വഹിച്ചു.പ്രധാനധ്യാപിക ബി പ്രേമ പരിസ്ഥിതി ദിന സന്ദേശം നല്‍കി കൊണ്ട് കേഡറ്റ്‌സുമായി സംവദിച്ചു.ജെ.ആര്‍.സി.കൗണ്‍സിലര്‍ എം കെ പ്രിയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അമ്പതോളം ജെ.ആര്‍.സി കേഡറ്റ്‌സ് പ്രകൃതി നടത്തത്തില്‍ പങ്കെടുത്തു.

 

error: Content is protected !!