കാഞ്ഞങ്ങാട്: ഭാരതീയ അഭിഭാഷക പരിഷത്ത് ഹോസ്ദുര്‍ഗ് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുതിയ കോട്ടയില്‍ നടന്നു. ഭാരതീയ അഭിഭാഷ പരിഷത്ത് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.എ.സി. അശോക്കുമാര്‍ ഉദ്ഘാടനം ചെയ്തു, ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ.എ. മണികണ്ഠന്‍ അധ്യക്ഷനായി. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി.അനില്‍ ,അഡ്വ.വി.ബാലകൃഷ്ണന്‍, കെ.കെ.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
