മാവുങ്കാല്‍: ഓവുചാലിന് നടുവില്‍ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ് ഇറങ്ങി വെച്ചതിനെ തുടര്‍ന്ന് മഴവെള്ളം ഒഴുകിപ്പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നു. ആനന്ദാശ്രമം കെഎസ്ഇബി ഓഫീസിന് സമീപമാണ് ഈ ദുരവസ്ഥ.
ഓവുചാലിലൂടെ ഒഴുകേണ്ട മഴവെള്ളം പോസ്റ്റ് തടസ്സമായതിനാല്‍ റോഡില്‍ തന്നെ കെട്ടിനില്‍ക്കുകയാണ്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സജി കുന്നുമ്മല്‍ നിരവധി തവണ കെഎസ്ഇബി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ന പറയുന്നു. മഴ ശക്തമായാല്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. അപകട സാധ്യതയും ഏറെയാണ്. വേഗത്തില്‍ പോസ്റ്റ് മാറ്റി സ്ഥാപിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
