മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോ സ്റ്റാറ്റസ് വെച്ചത് ചോദിക്കാന്‍ ചെന്ന യുവതിയെ അക്രമിച്ചു

നീലേശ്വരം: ഫോട്ടോ മൊബൈല്‍ ഫോണില്‍ തന്റെ സ്റ്റാറ്റസ് വെച്ചത് ചോദിക്കാന്‍ ചെന്ന യുവതിയെ അക്രമിച്ചു.
സംഭവത്തില്‍ അച്ചാംതുരുത്തിയിലെ 37കാരിയുടെ പരാതിയില്‍ അച്ചാംതുരുത്തി സ്വദേശി സനൂപിനെതിരെ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സനൂപ് യുവതിയുടെ ഫോട്ടോ തന്റെ മൊബൈല്‍ ഫോണില്‍ സ്റ്റാറ്റസ് ആയി വെച്ചിരുന്നു . ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് അക്രമം ഉണ്ടായത് . യുവതിയുടെ അന്തസ്സിന് മാനഹാനി വരുന്ന വിധം ഫോട്ടോ സ്റ്റാറ്റസ് വച്ചതിനും യുവതിയെ ആക്രമിച്ചതിനുമാണ് സനൂപിനെതിരെ കേസെടുത്തത്.

 

error: Content is protected !!