കാഞ്ഞങ്ങാട്:- ചെമ്മട്ടം വയൽ കാലിച്ചാനടുക്കം റോഡിന്റെ തുടക്കത്തിൽ ഉള്ള ബല്ല കുറ്റിക്കാൽ പ്രദേശത്തെ 200 മീറ്ററോളം വരുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തിയിൽ കരാറുകാരന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐഎം ബല്ലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കാളിത്തത്തിൽ കാഞ്ഞങ്ങാട് പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്ധർണ്ണയും നടത്തി.
മടിക്കൈ കാലിച്ചാമരം മലയോരമേഖലയിലേക്കും ബസ് ഉൾപ്പെടെയുള്ള വാഹനാ ഗതാഗതവും, വിദ്യാർത്ഥികൾ പൊതുജനങ്ങളും ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്ന റോഡ് ഉയർത്തി നിർമ്മാണം നടത്തുന്നതിന് 2026 ജനുവരി മാസത്തിലാണ് പണി ആരംഭിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റെ അനാസ്ഥയിലും, അതിന് ഒത്താശ ചെയ്യുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ബഹുജനങ്ങളുടെ പങ്കാളിത്തത്തിൽ ജനകീയ പ്രതിഷേധം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളുടെ പങ്കാളിത്തത്തിൽ പുതിയ കോട്ടയിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചു. തുടർന്ന് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വി രാഘവൻ, എം രാഘവൻ , കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ എ വി പ്രദീപൻ, കെ വി രതീഷ്,എം സേതു,, രാജൻ അത്തിക്കോത്ത്, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ജ്യോതി എന്നിവർ സംസാരിച്ചു. സിപിഐഎം ബല്ലാ ലോക്കൽ സെക്രട്ടറി എൻ ഗോപി സ്വാഗതം പറഞ്ഞു ക്ലബ്ബ് പ്രവർത്തകർ, പുരുഷ സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയ നിരവധി പ്രതിഷേധം മാർച്ചിൽ അണിനിരന്നു
