പൂച്ചക്കാട് : മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്കാരിക വേദി യുവതികളായ അധ്യാപികമാരെ ഗുരുവന്ദനം നല്കി അനുമോദിച്ചു. അമല ഗംഗാധരന്, വന്ദന ചന്ദ്രന്, ആതിര രാജന്, അനുഷ ചന്ദ്രന്, നിഷിത സുകുമാരന്‍ എന്നുവരെയാണ് ഉപഹാരം നല്കി അനുമോദിച്ചത്. ചടങ്ങ് സര്‍ഗ്ഗ വേദി പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വനിതാവേദി പ്രസിഡന്റ് പി കെ സുമലത അധ്യക്ഷയായി. ഭാരവാഹികളായ ആതിര രാജന്, രുഗ്മിണി, അജിത പവിത്രന്, എ കെ പവിത്രന് എന്നിവര്‍ സംസാരിച്ചു. ശ്രീകൃഷ ജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ”കൃഷ്ണ വേഷം അണിയൂ സമ്മാനം നേടൂ” മത്സര വിജയികള്‍ക്ക് സമ്മാനവും ചടങ്ങില്‍ നല്കി.
