മയിച്ചയില്‍ യുവാവ് അണക്കെട്ടില്‍ വീണു മരിച്ചു

ചെറുവത്തൂര്‍: രാത്രി വീട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയില്‍ യുവാവ് അബദ്ധത്തില്‍ അണക്കെട്ടില്‍ വീണു മരിച്ചു. ചെറുവത്തൂര്‍, വെങ്ങാട്ട്, മയ്യിച്ച വണ്ണാത്തംവളപ്പിലെ കെ പി മോഹനന്‍ യശോദ ദമ്പതികളുടെ മകന്‍ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെയിന്റിംഗ് തൊഴിലാളിയാണ്. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!