പിറന്നാള്‍ ദിനത്തില്‍ പൂത്തക്കാല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബിരിയാണി നല്‍കി കുടുംബം മാതൃകയായി

കാഞ്ഞങ്ങാട്: അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മടിക്കൈ പൂത്തക്കാല്‍ ഗവ: യുപി സ്‌കൂള്‍ മാതൃകാപരമായി നടക്കുന്ന ഉച്ചഭക്ഷണ വിതരണത്തിന് പിന്തുണയുമായി പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബിരിയാണി നല്‍കി കുടുംബം മാതൃകയായി. വ്യാപാരിയായ പൂത്ത ക്കാലിലെ അബൂബക്കര്‍ ഹാജിയാണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മകളുടെ മകളുടെ ജന്മദിനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തിയത്. അക്കാദമിക രംഗത്തെ മികവിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് മികച്ച ഉച്ചഭക്ഷണം നല്‍കുക എന്നത് വിദ്യാലയത്തിന്റെ കടമയാണെന്നും ജനകീയ കൂട്ടായ്മയിലൂടെ അത് സാധ്യമാണെന്നും വിദ്യാലയം തെളിയിക്കുന്നു. വരും മാസങ്ങളിലും ഇതുപോലെ മികച്ച ഭക്ഷണം നല്‍കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം രമേശന്‍, പി ടി എ പ്രസിഡണ്ട് എം സതീശന്‍, എസ് എം സി ചെയര്‍മാന്‍ കെ ജനാര്‍ദ്ദനന്‍, മദര്‍ പി ടി എ പ്രസിഡണ്ട് സരിത തിയര്‍പാലം, സീനിയര്‍ അസിസ്റ്റന്റ് വി. രാജേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ അധ്യാപകര്‍, പിടിഎ കമ്മിറ്റി അംഗങ്ങള്‍, വികസന സമിതി അംഗങ്ങള്‍,രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

 

error: Content is protected !!