നീലേശ്വരം: 80 വയസിനു മുകളിലുള്ളവരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനായ 80വയസ് പിന്നിട്ട ബാലന്‍ നമ്പ്യാര്‍ തന്നെയാണ് തരം. പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോ സിയേഷന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ബാലന്‍ നമ്പ്യാര്‍ പലരെയും
ആവേശം കൊള്ളിച്ചത്. ബാലന്‍ നമ്പ്യാര്‍ വിശേഷം പറഞ്ഞുതുടങ്ങിയതുതന്നെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി. സത്യനെക്കുറിച്ചാണ്. സത്യന്‍ മാത്രമല്ല മുന്‍ ഫുട്‌ബോള്‍ താരങ്ങളായ യു. ഷറ ഫലിയെയും സി.വി. പാപ്പച്ചനെയുമൊക്കെ നിയന്ത്രിച്ച റഫറിയാണ് മാസ്റ്റേഴ്സ് വിഭാഗത്തിലെ ഒന്നാം സ്ഥാന ക്കാരനെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. സീനിയര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ കേരള, ആദ്യമായി സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് വിഭാ ഗവുംപങ്കെടുക്കുന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷി പ്പിലായിരുന്നു ബാലന്‍ നമ്പ്യാര്‍ പങ്കെടുക്കാനെത്തിയത്.പണ്ട് റഫറിയായിരുന്നപ്പോള്‍ കിലോമീറ്ററുകളോളം ഓടിയിരുന്ന കാസര്‍കോട്ടുകാരനായ ബാലന്‍ നമ്പ്യാര്‍ക്ക് നിസ്സാരമാണ് ഈ ഓട്ടം. 22-ാം വയസ്സിലാണ് റഫറി യായി ബാലന്‍ നമ്പ്യാര്‍ കളിക്കളത്തിലിറങ്ങിയത്. ദേശീയമത്സരങ്ങള്‍ വരെ നിയന്ത്രിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയായ ഭാര്യ ഗിരിജയും മക്കളായ സുജിത്ത് നമ്പ്യാരും സുധീപ് നമ്പ്യാരും സന്ദീപ് നമ്പ്യാരും പിന്തുണയുമായി കൂടെയുള്ളതാണ് 80-ലും കരുത്തെന്നും നമ്പ്യാര്‍ പറഞ്ഞു. നടന്‍ ടൊവിനോ തോമസ് അഭിനയിച്ച എ.ആര്‍. എം. സിനിമയുടെ തിരക്കഥാകൃത്താണ് മകന്‍ സുജിത്ത് നമ്പ്യാര്‍.
