തൃശൂര്‍: വെറ്ററന്‍ അത് ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (വാഫി) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും, വരാനിരിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ബാംഗ്ലൂരിലെ ഹെഡ് ഓഫീസില്‍ നടന്നു. യോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഡോ.എം.ആര്. രങ്കനാഥ (കര്‍ണ്ണാടക), സെക്രട്ടറി ജനറല്‍: അഡ്വ.വി.ഗിരീശന് (കേരളം),ട്രഷറര്‍ : ഡി.നാഗഭൂഷണ (കര്‍ണ്ണാടക), സീനിയര്‍ വൈസ് പ്രസിഡന്റ് : വി. വേണുഗോപാല്‍ (കര്‍ണ്ണാടക), വൈസ് പ്രസിഡന്റുമാര്‍: ശ്രീകല. ജി (കേരളം), യത്നം നാഗ ബാബു (തെലുങ്കാന), ആസാദ് സിങ്ങ് രാത്തി (ഹരിയാന), മോഹന്‍ രമണി (തമിഴ്നാട്), ഡോ. മഞ്ചു ബാല സാധീ (പഞ്ചാബ്) എന്നിവരും, ജോയിന്റ് സെക്രട്ടറിമാര്‍ : കെ.ജി.എസ്. കുമാര്‍ (കേരളം), ഡോ.പുഷ്പലത മഹാലങ്ക (കര്‍ണ്ണാടക), ഡോ. ബെന്‍സാരി ദാവെ (ഗുജറാത്ത്), ദുര്‍ഗ പ്രസാദ് (ആന്ധ്ര പ്രദേശ്), ഡോ.മാന്‍സിങ്ങ് (ഡല്‍ഹി), ലളിതമ്മ. ടി.വി (കര്‍ണ്ണാടക) എന്നിവരും കൂടാതെ അഡ്വ.എം.ആര്. മനോജ്കുമാര്‍ (കേരളം), വിമല്‍ വിക്രോള് (മദ്ധ്യപ്രദേശ്), ഡോ.പ്രവീണ്‍ നായിക്, ഡോ.പ്രദീപ് കുമാര്‍, നാഗേഷ് ഗൗഡ.ജെ.എന്‍ (കര്‍ണ്ണാടക), രവണമ്മ (ആന്ധ്ര പ്രദേശ്), ഗുര്‍ബിര്‍ സിങ്ങ് (പഞ്ചാബ്), ക്യാപ്റ്റന്‍ കൃഷ്ണ സിങ്ങ് സാങ്ങ്വാന്‍ (ഹരിയാന), നിഖില്‍ ഭൂഷണ്, ഡോ. മഹാബലേശ്വര ബട്ടാ.എച്ച്.എസ് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
46-ാമത് ദേശീയ വെറ്ററന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തൃശൂരില്‍.
2027 ജനുവരിയില്‍ തൃശൂരില്‍ വെച്ച് നടക്കുന്നതിന്റെ 201 അംഗ സംഘാടക സമിതി അഡ്വ. സേനാപതി വേണു. എം.എല്‍.എ മുഖ്യ രക്ഷാധികാരിയായും, അഡ്വ.വി.ഗിരീശന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായും രൂപീകരിച്ചു. ചാമ്പ്യന്‍ഷിപ്പ് കേന്ദ്ര കായിക മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് യോഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000 ല്‍ അധികം വെറ്ററന്‍ അത് ലറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് സംഘാടക സമിതി ചെയര്മാന് ഡോ.എം.ആര്. രങ്കനാഥ അറിയിച്ചു. വെറ്ററന്‍ അത് ലറ്റുകള്‍ക്ക് മികച്ച ട്രാക്ക്, ഫീല്‍ഡ് സൗകര്യങ്ങള്‍ ഭക്ഷണം എന്നിവ തൃശൂരില്‍ ഒരുക്കും.
