പള്ളിക്കര : കോണ്‍ഗ്രസ് സേവാദള്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബേക്കല്‍ പള്ളിക്കര ബീച്ച് ശുചീകരിച്ചുകൊണ്ട് ബീച്ച് ഡേ ആചരിച്ചു.
കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന പ്രസിഡണ്ട് രമേശന് കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മജീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. സേവാദള്‍
ജില്ലാ പ്രസിഡണ്ട് പ്രസാദ് ഒളവറ
ഡിസിസി സെക്രട്ടറി വി ആര് വിദ്യാസാഗര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്, വൈസ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട്, ബി കൃഷ്ണന് മാങ്ങാട്, ബാലകൃഷ്ണന് തെക്കേവീട്, ശ്രീജ പുരുഷോത്തമന്, കബീര്‍ മാങ്ങാട്, സേവാദള്‍ ജില്ലാ നേതാക്കളായ വിനു ബാര, ശ്രീക്കുട്ടന്, ശ്രീനന്ദ, ഫൈസല്‍ ഒളവറ, കണ്ണന് പരപ്പ, രാഹുല്‍,രത്നാകരന് കാഞ്ഞങ്ങാട്, രാജന് മൗവ്വലടുക്കം, സത്യന് മൗവ്വലടുക്കം, സുനിത രവീന്ദ്രന്, ചിത്രലേഖ, പീതാംബരന്,അജിത്, അനീഷ് പടന്ന തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് സേവാദള്‍ മഹിളാ സേവാദള്‍ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
