മോഹനന്‍ പുലിക്കോടന്‍ അന്തരിച്ചു

ബേക്കല്‍: പൊതുപ്രവര്‍ത്തകനും കലാസാഹിത്യ സാംസ്‌കാരിക വി ദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.മോഹനന്‍ പുലിക്കോടന്‍ (60) അന്തരിച്ചു. ജാതി വ്യവസ്ഥകളെ ശക്തമായി എതിര്‍ത്തിരുന്ന പുലിക്കോടന്‍ ആ ദിവാസി ദളിത് വിഭാഗങ്ങളുടെ ഉന്ന മനത്തിനും നീതിക്കുമായി സജീവമായി പ്രവര്‍ത്തിച്ചു. യാദവ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനായിരുന്നു. പാരലല്‍ കോളേജ് അ ധ്യാപകനായും ഏറെക്കാലം പ്രവര്‍ ത്തിച്ചു. പിന്നീട് നാച്ച്വറോപ്പതി ചികിത്സകനായി. തച്ചങ്ങാട്ടെ എരോല്‍ കണ്ണന്റെയും തമ്പായിയുടേയും മകനാണ്. മുന്‍ പ്രവാസികളായ കണ്ണന്‍, കൃഷ്ണന്‍ (ഇരുവരും തച്ചങ്ങാട്), വാ -സന്തി(മാവുങ്കാല്‍), പത്മാവതി(തച്ചങ്ങാട്), പരേതരായ ലക്ഷ് മി, കാര്‍ത്യായനി. എന്നിവര്‍ സഹോദരങ്ങളാണ്.

 

error: Content is protected !!