കാഞ്ഞങ്ങാട്: മാണിക്കോത്ത് പുന്നക്കല്‍ ഭഗവതി ക്ഷേത്രം സമീപം താമസിക്കുന്ന എസ് ബിന്ദു (44) മരിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിലെ ജീവനക്കാരിയാണ്. കുഴഞ്ഞുവീണ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാസര്‍കോട്ടെ പരേതനായ ശ്രീനിവാസന് – ലക്ഷ്മി ദമ്പതിയുടെ മകളാണ്.ഭര്‍ത്താവ് പരേതനായ ഉത്തേശന്‍. മക്കള്‍: ദേവനന്ദ് (ബല്ല സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി),
പാര്‍വണേന്ദു (വെള്ളിക്കേത്ത് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ ജയരാമന് (മംഗലാപുരം) , ചന്ദ്രാവതി , ശ്രീലത, യശവാനന്ദന് , കുന്തിരിയാക്ഷന്, ഹിത്തേശന്‍, പരേതനായ അശോകന്.
