മാവുങ്കാല്‍: ഭാരതീയ വിദ്യാനികേതന്‍ കേരളം സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പിന് ഓഗസ്റ്റ് 9ന് മാവുങ്കാല്‍ നെല്ലിത്തറയിലെ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍ വേദിയാകും. ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണ യോഗം മാവുങ്കാല്‍ വിദ്യാനികേതന്‍ ജില്ലാ കാര്യാലയത്തില്‍ നടന്നു.ആര്‍.എസ്.എസ് ജില്ലാ സേവാ പ്രമുഖ് ബാബു പുല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ. ശിവശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ഗണേശന്‍ മത്സരങ്ങളുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു. കായിക അധ്യാപകരും കബഡി റഫറിയുമായ വൈശാഖ് എക്കാല്‍, മണികണ്ഠന്‍, രാഷ്ട്രീയ സ്വയംസേവകസംഘം
ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ടി. വിവേകാനന്ദന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി സത്യന്‍ നെല്ലിത്തറ എന്നിവര്‍ സംസാരിച്ചു.
വിദ്യാനികേതന്‍ ജില്ലാ സംയോജക് എന്‍.സി.ടി ഗോപിനാഥ് സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി
ബാബു കോട്ടപ്പാറ
(ചെയര്‍മാന്‍),
പി. അനന്തന്‍ പള്ളോട്ട്, ശ്രീജിത്ത് മീങ്ങോത്ത്
(വൈസ് ചെയര്‍മാന്‍മാര്‍),
ഗീതാ ബാബുരാജ്
(ജനറല്‍ കണ്‍വീനര്‍),
അര്‍ജന്‍ യോഗി, മുരളീകൃഷ്ണന്‍ നെല്ലിത്തറ
(ജോയിന്റ് സെക്രട്ടറിമാര്‍)
രംഗനാഥ ഷേണായി മുള്ളേരിയ
(ട്രഷറര്‍).
ജയകുമാര്‍ നെല്ലിത്തറ (കോര്‍ഡിനേറ്റര്‍)എന്നിവരെ തിരഞ്ഞെടുത്തു,
