കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൗന്ദര്യവല്‍ക്കരണവുമായി നന്മ മരം കാഞ്ഞങ്ങാട് പൂന്തോട്ട നിര്‍മ്മാണം ആരംഭിച്ചു

കാഞ്ഞങ്ങാട് സേവന സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിറ്റബിള്‍ സംഘടനയായ നന്മമരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൂന്തോട്ട നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു ആശുപത്രി സൗന്ദര്യവല്‍ക്കരണത്തിന്റെയും,ജീവനക്കാരുടെയും, രോഗികളുടെയും സന്ദര്‍ശകരുടെയും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും, ,കാത്തിരിപ്പ് ഉല്ലാസകരമാക്കുന്നതിന്റെയും ഭാഗമായാണ് ചെടികള്‍ വച്ചു പിടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി രമേശന്‍ ചെടികള്‍ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് എം പി ജീജ ചെടികള്‍ ഏറ്റുവാങ്ങി. രാജി മധു അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ എം എന്‍ രേഷ്മ, സ്റ്റാഫ് നേഴ്‌സ് സൂപ്രണ്ട് കെ രാധിക, പി ഹസി. കെ അമല്‍, നന്മ മരം കൂട്ടായ്മ അംഗങ്ങളായ സലാം കേരള, ഷിബു നോര്‍ത്ത് കോട്ടച്ചേരി, ഗോകുലാനന്ദന്‍ മോനാച്ച, രമ്യഹരി, ദിനേശന്‍ എക്‌സ്പ്ലസ്, ബഷീര്‍ കൊത്തിക്കാല്‍, സതീശന്‍ മടിക്കൈ, ബി കെ പ്രസാദ് ,ബിനീഷ് കിഴകുംകര, ബിന്ദു. സി. നായര്‍, കമറുന്നീസ,സുലൈഖ, സിസ്റ്റര്‍ ജയ, കെ മധുസൂദനന്‍, ന്തം സുരേഷ്എന്നിവര്‍ നേതൃത്വം നല്‍കി ആശുപത്രി ജീവനക്കാരും പങ്കെടുത്തു

 

error: Content is protected !!