കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണം :ബി എം എസ്;  ബി എം എസ് ഹോസ്ദുര്‍ഗ് മേഖല സെക്രട്ടറി അജയന്‍ പുതിയകണ്ടം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിവിധ പ്രദേശങ്ങളില്‍ നിന്ന് കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ നഗരത്തിലെ ഗതാഗതകുരുക്കുമൂലം മണിക്കൂറുകളോളം ബ്ലോക്കില്‍ പെട്ടു ബുദ്ധിമുട്ടുകയാണ്. അതുപോലെ നഗരത്തില്‍ ഓട്ടോ ഓടിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഓട്ടോതൊഴിലാളികളും ഈ സാഹചര്യത്തില്‍ ജീവിക്കാനായി പാടുപെടുകയാണെന്നും അതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും ബി എം എസ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു.പുതിയ കോട്ട മാരാര്‍ജി മന്ദിരത്തില്‍ നടന്ന സമ്മേളനം
ബി എം എസ് ഹോസ്ദുര്‍ഗ് മേഖല സെക്രട്ടറി അജയന്‍ പുതിയകണ്ടം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ പ്രസിഡന്റ് സുധീഷ് മുത്തപ്പന്‍ തറ അധ്യക്ഷതനായി.
ബി എം എസ് സംസ്ഥാന സമിതി അംഗം വി വി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, എം എ രേഷ്മ ചെമ്മട്ടം വയല്‍, ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട്, മേഖല പ്രസിഡന്റ് ഭാസ്‌കരന്‍,അംബിക ചെമ്മട്ടംവയല്‍, കുഞ്ഞി കൃഷ്ണന്‍ പുല്ലൂര്‍ , ബേബി അരയി, വിനു പുതിയകണ്ടം എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞമൂന്നുവര്‍ഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോയിന്റ് സെക്രട്ടറി അഭിലാഷും, വരവ് ചിലവ് കണക്ക് ട്രഷറര്‍ രാധാകൃഷ്ണനും അവതരിപ്പിച്ചു.മോട്ടോര്‍ മേഖലയില്‍ നേരിടുന്ന വിഷയങ്ങളെ കുറിച്ചുള്ള പ്രമേയം രാകേഷ് മുത്തപ്പന്‍ ത്തറ അവതരിപ്പിച്ചു.പുതിയ ഭാരവാഹിപ്രഖ്യാപനവും സമാരോപ് പ്രഭാഷണവും ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി മിനി ശ്രീനിവാസന്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികളായി സുധീഷ് മുത്തപ്പന്‍ ത്തറ (പ്രസിഡന്റ്)
, അഭിലാഷ് ചെമ്മട്ടം വയല്‍ (സെക്രട്ടറി), സുനില്‍ നീരൂക്ക് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പ്രമോദ് സൗത്ത് സ്വാഗതവും ദിലീപ് അരയി നന്ദിയും പറഞ്ഞു.

 

error: Content is protected !!