കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കല്ല്യാല്‍ ഭാഗ്യനിധി’യുടെ ആദ്യ കൂപ്പണ്‍ കൈമാറ്റ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട് : 2028ല്‍ നടക്കാനിരിക്കുന്ന ശ്രീ കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്ക ളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായും ക്ഷേത്ര ധനശേഖരണാര്‍ത്ഥമായും സംഘടിപ്പിക്കുന്ന കല്ല്യാല്‍ നിധിയുടെ ആദ്യ കൂപ്പണ്‍ കൈമാറ്റ ചടങ്ങ് ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്നു. ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഒരാള്‍ക്ക് ഇരുപത്തി അഞ്ചായിരം രൂപയും പ്രോത്സാഹന സമ്മാനമായി 20 പേര്‍ക്ക് ആയിരം രൂപ വീതവും രണ്ടാമത്തെ നറുക്കെടുപ്പില്‍ സമ്മാനമായി പതിനഞ്ചായിരം രൂപ മൂന്നുപേര്‍ക്കും പ്രോത്സാഹനമായി 20 പേര്‍ക്ക് ആയിരം രൂപ വീതവും മൂന്നാമത്തെ നറുക്കെടുപ്പില്‍ പത്തായിരം രൂപ മൂന്നുപേര്‍ക്കും 20 പേര്‍ക്ക് പ്രോത്സാഹനമായി ആയിരം രൂപ വീതവും തുടര്‍ന്ന് നടക്കുന്ന ബംബര്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനമായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുന്നതുമാ ണ് കല്യാല്‍ നിധിയുടെ സമ്മാന ഘടന. ക്ഷേത്ര സന്നിധിയില്‍ ആചാര സ്ഥാനികരായ ചന്തു കോമരം, കുഞ്ഞിക്കണ്ണന്‍ കോമരം എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ കര്‍മ്മി സുരേഷ് അന്തിത്തിരിയന്‍ കെ. വി.രാജു കിഴക്കുംകരയ്ക്ക് ആദ്യ കൂപ്പണ്‍ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഗംഗാധരന്‍ പാലക്കി അധ്യക്ഷനായി. ഖജാന്‍ജി കുമാരന്‍ പുതിയ കണ്ടം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കുമാരന്‍ മൂലക്കണ്ടം, മുരളി ചിത്താരി, രവി പേരൂര്‍, സേതു കള്ളാര്‍, രാജന്‍ പുല്ലൂര്‍,രവി മടിക്കൈ, കെ. പി. വി. സുരേന്ദ്രന്‍, ഗോപി മാക്കരം കോട്ട്, രാമചന്ദ്രന്‍ മധുരക്കാട്, മാതൃസമിതി ഭാരവാഹികളായ രമണി ടീച്ചര്‍, വിമല പുതിയ കണ്ടം, യമുന മുച്ചിലോട്ട് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി ചന്ദ്രന്‍ മണ്ണടി സ്വാഗതവും അശോകന്‍ മുച്ചിലോട്ട് നന്ദിയും പറഞ്ഞു.

 

error: Content is protected !!