73-ാം വയസ്സിലും ചുറുചുറുക്കോടെ തമ്പായി യോഗാസന വേദിയില്‍ സജീവം

പാലക്കുന്ന് : 73-ാം വയസ്സിലും ആത്മവിശ്വാസത്തോടെ യോഗാസന വേദിയില്‍ സജീവമായി പനയാല്‍
എ. തമ്പായി. പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാസര്‍കോട്, യോഗ അസോസിയേഷന്‍ കാസര്‍കോട് സംയുക്തമായി സംഘടിപ്പിച്ച ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍
8 വയസ് മുതല്‍ 45 വയസ്സിന് മുകളിലുള്ള വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലാണ്
പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് യോഗാസന വേദിയില്‍ തമ്പായി കാഴ്ചവെച്ച പ്രകടനം കാണികളില്‍ വലിയ പ്രചോദനമായി.മുന്‍പ് ജില്ലാ കോടതിയില്‍ ടൈപ്പിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന എ. തമ്പായി, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ 5 വര്‍ഷമായി സ്ഥിരമായി യോഗ അഭ്യസിക്കുന്നു. നീലേശ്വരം കാവില്‍ ഭവനില്‍ നിന്നാണ് യോഗ പരിശീലനം ആരംഭിച്ചത്.
വയസ്സിനെ വെല്ലുവിളിച്ച് ആരോഗ്യവും മനക്കരുത്തും കൈമുതലാക്കി മത്സരവേദിയിലെത്തിയ തമ്പായിയുടെ പങ്കാളിത്തം യുവതലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുന്നതായി സംഘാടകര്‍ പറഞ്ഞു.

 

error: Content is protected !!