ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക: കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം നടന്നു

കാഞ്ഞങ്ങാട്:ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും,ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികളും, ജനങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും,പാചക വാതക വിലവര്‍ദ്ധനവ് പിന്‍ വലിക്കുക. പെട്രോളിന്റേയും, ഡീസലിന്റേയും വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. കുന്നുമ്മല്‍എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം . ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. എം.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.വി.സുകുമാരന്‍ സംഘടന റിപ്പോര്‍ട്ടും, യൂണിറ്റ് സെക്രട്ടറി ബി. മധുസൂദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജ്യോയിന്റ് സെക്രട്ടറി ടി.സത്യന്‍ വ്യാപാരിമിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഏരിയ സെക്രട്ടറി കെ.വി.ദിനേശന്‍ എസ്എസ്എല്‍സി പ്ലസ് ടു വിജയി കള്‍ക്കുള്ള അനുമോദിച്ചു. വ്യാപാരി മിത്രയില്‍ അംഗ ങ്ങളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വനിതാവേദി ജില്ലാ പ്രസിഡന്റ് സി.അനിത വിതരണം ചെയ്തു. യൂണിറ്റിലെ മുതിര്‍ന്ന അംഗം ഗണപതിനെല്ലിക്കാടിനെ പൊന്നാടയണിയിച്ച് ആദരിച്ചു . ഏരിയ പ്രസിഡന്റ് മുഹമ്മദ് മുറിയനാവി, ജില്ലാ കമ്മറ്റി അംഗം എ.ശബരീശന്‍ ,ഏരിയ കമ്മറ്റി അംഗങ്ങളായ കെ വി . സുരേഷ്, അനീഷ് ദീപം, ടി.വി. സൗമ്യ എന്നിവര്‍ സംസാരിച്ചു. രാവിലെ യൂണിറ്റ് പ്രസിഡന്റ് എം ഗംഗാധരന്‍സംഘടനയുടെ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്.തുടര്‍ന്ന് നടന്ന കുടുംബ സംഗമവും കലാപരിപാടികളും അജാനൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യാതിഥിയായി.. യൂണിറ്റ് സെക്രട്ടറി ബി മധുസൂദനന്‍ സ്വാഗതവുംഗംഗാ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി എം.ഗംഗാധരന്‍ (പ്രസിഡന്റ്)
ഗംഗാ രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്)
ബി. മധുസൂദനന്‍ (സെക്രട്ടറി)
രാഗേഷ് (ജ്യോയിന്റ് സെക്രട്ടറി)
ബാലകൃഷ്ണന്‍ പള്ളോട്ട് (ട്രഷറര്‍)
എന്നിവരെ തെരഞ്ഞെടുത്തു. വനിത വേദി രൂപീകരിച്ചു. കെ സുജാത (പ്രസിഡണ്ട് )
എം ഷീല (വൈസ് പ്രസിഡന്റ്)
ഗംഗാ രാധാകൃഷ്ണന്‍ (സെക്രട്ടറി) ജ്യോതി പനങ്കാവ്
(ജ്യോയിന്റ് സെക്രട്ടറി)
എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!