കാസര്‍കോട്:ആദൂര്‍ അഡൂര്‍, സഞ്ചക്കടവില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.
ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. അബൂബക്കറിന്റെ മക്കളായ മുന്‍സീര്‍ (10), മുസമ്മില്‍ (14) എന്നിവരാണ് മരിച്ചത്.ഒരു കുട്ടിയെ ഗുരുതര നിലയില്‍ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് കുട്ടികളും അടുത്തിടെ ഗൃഹപ്രവേശനം നടന്ന വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരിക്കെ മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
