തെന്നല ബാലകൃഷ്ണപ്പിള്ള ത്യാഗത്തിന്റെ പര്യായം: സുരേഷ് പെരിയങ്ങാനം

കാഞ്ഞങ്ങാട്: ഗാന്ധിയനും കെ.പി.സി.സി. പ്രസിഡണ്ടുമായിരുന്ന തെന്നല ബാലകൃഷ്ണപ്പിള്ള, ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന, ത്യാഗത്തിന്റെ പര്യായമായ നേതാവായിരുന്നെന്ന് എന്‍.ജി.ഒ. അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ്‌പെരിയങ്ങാനം അനുസ്മരിച്ചൂ. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപ്പിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ രാഘവന്‍ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പി.വി പുഷ്പജ തെന്നല ബാലകൃഷ്ണപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍.കെ. സീമ, പി.വി.ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ എ.വി. പത്മനാഭന്‍, ഇ.വി.പത്മനാഭന്‍ മാസ്റ്റര്‍, കെ. തങ്കമണി, സി. യശോദ, കെ.സി. വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.ജി.ഒ. അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് പെരിയങ്ങാനത്തെ യോഗത്തില്‍ അനുമോദിച്ചു. ചന്ദ്രന്‍ ഞാണിക്കടവ് സ്വാഗതവും കെ. തങ്കമണി നന്ദിയും പറഞ്ഞു .

 

error: Content is protected !!