ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെന്നിവീണ് വീട്ടമ്മ മരിച്ചു; കോറോത്തെ കെ.പി. ലീലയാണ് മരിച്ചത്

പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം ബുള്ളറ്റ് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യുന്നതിനിടയില്‍ തെന്നി വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ.പി. ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ ഭര്‍ത്താവോടിച്ചിരുന്ന ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വര്‍ക്ക്‌ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു.വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ രാത്രിയിലാണ് അന്ത്യം. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സ തേണ്‍ റെയില്‍വേ മംഗലാപുരം).

 

error: Content is protected !!