കണിച്ചിറപ്പാലം സൗന്ദര്യവല്‍ക്കരിച്ച് മടിക്കൈ എന്‍ എസ് എസ് യൂണിറ്റും ഞാറ്റുവേല കര്‍ഷക കൂട്ടായ്മയും

മടിക്കൈ:കണിച്ചിറപ്പാലം സൗന്ദര്യവല്‍ക്കരണവുമായി മടിക്കൈ എന്‍എസ്എസ്.എം കെ എസ് ജി എച്ച് എസ് എസ് മടിക്കൈ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. കണിച്ചിറയില്‍ റോഡിന് ഇരുവശവും വൃക്ഷത്തൈകളും, പൂച്ചെടികളും നട്ടുപിടിപ്പിച്ച് മാതൃകയായി എന്‍എസ്എസ് കുട്ടികളും അധ്യാപകരും ഞാറ്റുവേല കര്‍ഷക കൂട്ടായ്മയും. വരും തലമുറക്കായി ഹരിതാഭമായ ഒരു നാട് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി പ്രവര്‍ത്തനം സംഘടിപ്പിച്ചത്. തൈ നടീല്‍ ഔദ്യോഗിക ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ബാലകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് ശ്രീ രാജന്‍, എം. പത്മനാഭന്‍, എം നാരായണന്‍, ബാബു മടിക്കൈ, ജയന്‍ കൊഴകുണ്ട് , ആന്‍സി കുര്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനിത എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!