മാവുങ്കാല്‍: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി.ബി. എം എസ് കോട്ടപ്പാറ യൂണിറ്റിലെ ഓട്ടോ ഡ്രൈവര്‍ വെള്ളൂട കാനത്തിലെ ശ്രീജിത്താണ് ഈ മാതൃകാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാടേക്ക് വാടക പോയി തിരിച്ചു വരുമ്പോള്‍ കുന്നുമ്മലില്‍ നിന്ന് മാവുങ്കാലിലേക്ക് ഓട്ടോയില്‍ കയറിയ മാവുങ്കാല്‍ സഹകരണബാങ്ക് മാനേജര്‍ ബിന്ദുവാണ് പണമടങ്ങിയ പേഴ്‌സാണ് ശ്രീജിത്തിന്റെ ഓട്ടോയില്‍ മറന്നു വെച്ചത്. കോട്ടപ്പാറയില്‍ എത്തിയ ശ്രീജിത്ത് ഓട്ടോയില്‍ ഒരു പേഴ്‌സ് കണ്ടത്. കുന്നുമ്മലില്‍ നിന്ന് കയറി സ്ത്രീ മാവുങ്കാല്‍ സഹകരണബാങ്ക് മുന്നില്‍ ഇറങ്ങിയവരുടെ കഴുത്തില്‍ ഐഡി കാര്‍ഡ് ഉള്ളതായി ശ്രീജിത്ത് ശ്രദ്ധയില്‍ പ്പെട്ടത്. ഉടനെ മാവുങ്കാലില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് കൂടി ബേങ്കില്‍ എത്തി പേഴ്‌സ് ബിന്ദുവിനെ തിരികെ നല്‍കുകയും ചെയ്തു.ശ്രീജിത്തിന്റെ ഈ സത്യസന്ധതയെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദിച്ചു.
