കാര്‍ഷിക വികസന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ബഷീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട്:സ്വകാര്യ ഉടമസ്ഥതയിലുള്ള തരിശ്ഭൂമി പഞ്ചായത്ത് നഗരസഭകള്‍ പാട്ടത്തിനെടുത്ത് വാര്‍ഷിക പദ്ധതിയിലെ കൃഷി വിഹിതവും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും സമഞ്ജസിപ്പിച്ച് കാര്‍ഷികോല്‍പാദനവര്‍ധനവും ഭക്ഷ്യ സ്വയം പര്യാപ്തതയും പ്രാദേശിക ഭരണ കൂടങ്ങളുടെ തനത് വരുമാനവര്‍ധനവും ഉറപ്പ് വരുത്താനുതാകുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി,കൃഷി മന്ത്രി ടി സിദ്ധീഖ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു.തരിശ് ഭൂമികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുക്കുകയും വാര്‍ഷിക കാര്‍ഷിക പദ്ധതി തുകയില്‍ നിന്ന് വിത്തും വളവും ഉപകാരണങ്ങളും ലഭ്യമാക്കുകയും നിലമൊരുക്കല്‍,വിത്തിടല്‍,കള പറിക്കല്‍,വളം നല്‍കല്‍,വിളവെടുക്കല്‍ എന്നിവയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുകയും ഉത്പന്നങ്ങളില്‍ ഒരു ഭാഗം ഭൂവുടമകള്‍ക്ക് പാട്ടക്കൂലി നല്‍കി ബാക്കി ഭാഗം വിറ്റു കിട്ടുന്ന തുക തനത് ഫണ്ടില്‍ ലയിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നിര്‍ദ്ദേശങ്ങളാണ് ബഷീര്‍ സമര്‍പ്പിച്ചത്.നിലവിലുള്ള തൊഴിലുറപ്പ് നിയമപ്രകാരം കാര്‍ഷിക വൃത്തിക്ക് തൊഴിലാളികളെ ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലാത്തത്തിനാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വ്യവസ്ഥയില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് മൂവരും ഉറപ്പ് നല്‍കിയതായി ബഷീര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.ലീഗ് നേതാക്കളായ ബഷീര്‍ കൊവ്വല്‍പള്ളി,മുബാറക് ഹാസൈനാര്‍ ഹാജി,ബഷീര്‍ ചിത്താരി,ഖാലിദ് അറബിക്കാടത്ത് എന്നിവരും കൂടെയുണ്ടായിരുന്നു

 

error: Content is protected !!