ഗോക്കളുടെ പരിപാലനത്തില്‍ മിടുക്ക്; അന്‍ഷില്‍ മധുവിന് ‘കുട്ടി കര്‍ഷകന്‍’ അവാര്‍ഡ്

കാഞ്ഞങ്ങാട്: പഠനം കഴിഞ്ഞാല്‍ സ നേരെ പശുത്തൊഴുത്തിലേക്ക്. 10 വയസ് മാത്രം പ്രായമുള്ളപ്പോഴും 10-ഓളം മുന്തിയ ഇനം പശുക്കളുടെ പരിപാലനം ഏറ്റെടുക്കുന്ന ബാലപ്രതിഭയാണ് പടന്നക്കാട് അനന്തംപള്ള
സ്വദേശി അന്‍ഷില്‍ മധു. കെ. മധു – കെ. അജിത ദമ്പതികളുടെ മകനും നീലേശ്വരം എന്‍.കെ.ബി.എം.എ.യു.പി സ്‌കൂള്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അന്‍ഷിലിനാണ് കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ ഈ വര്‍ഷത്തെ ‘കുട്ടി കര്‍ഷകന്‍’ അവാര്‍ഡ്. പിതാവ് പശു വളര്‍ത്തല്‍ ഉപജീവനമാക്കിയതാണ് അന്‍ഷിലിനും പ്രചോദനമായത്. അഞ്ചാം വയസ് മുതല്‍ പിതാവിനൊപ്പം തൊഴുത്തില്‍ പോയി തുടങ്ങി. ഇന്ന് പശുക്കളെയും കിടാക്കളെയും പരിപാലിക്കുന്നതില്‍ വിദഗ്ധനാണ്. തൊഴുത്തില്‍ 10 കറവപ്പശുക്കളും കന്നുകളുമുണ്ട്. ദിവസവും 75 ലിറ്ററോളം പാല്‍ അളന്ന് നല്‍കുന്നുണ്ട്. പാല്‍ കറക്കല്‍, തീറ്റ കൊടുക്കല്‍, കുളിപ്പിക്കല്‍, അസുഖം വന്നാല്‍ മരുന്ന് നല്‍കല്‍ തുടങ്ങിയവയെല്ലാം മറ്റുള്ളവരുടെ സഹായമില്ലാതെ ചെയ്യും. തന്നേക്കാള്‍ 4 ഇരട്ടി വലിപ്പമുള്ള പശുവിനെ പോലും സ്‌നേഹത്തിലൂടെ അനുസരിപ്പിക്കാനുള്ള കഴിവ് അന്‍ഷിലിനുണ്ട്. പശുക്കളോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അവനെ ഇതിലേക്ക് എത്തിച്ചത്. ആഗസ്ത് 17-ന് കര്‍ഷക ദിനത്തില്‍ രാവിലെ 10ന് കാഞ്ഞങ്ങാട് അരയി ഏരത്ത് മുണ്ട്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അന്‍ഷില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

 

error: Content is protected !!