അജാനൂര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ ഇറങ്ങി പോയി

കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ ഇറങ്ങി പോയി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ വികസന ഫണ്ടില്‍ നിന്നും അജാനൂര്‍ പഞ്ചായത്ത് 21ആം വാര്‍ഡ് കൊത്തിക്കാല്‍ മസ്ജിദിനു സമീപം ഹൈ മാക്‌സ് ലൈറ്റ് സ്ഥാപിക്കുന്ന വിഷയം പരിഗണനക്ക് എടുക്കാതെ അവഗണിക്കുന്ന നിലപാടിലാണ് യു ഡി എഫ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗത്തില്‍ നിന്നും ഇറങ്ങി പോയത്. അജണ്ടയില്‍ ഉണ്ടായ പദ്ധതി പരിഗണിക്കാത്തത് അങ്ങേയറ്റം പ്രതിഷേധം നിറഞ്ഞതാണെന്നും അടിസ്ഥാനപരമായി ഇപ്പോള്‍ തന്നെ തീര്‍ക്കാവുന്ന ഒരു തീരുമാനം നീട്ടി കൊണ്ട് പോകുന്ന സ്ഥിതി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലന്നും നാലാം വാര്‍ഡിലെ പദ്ധതി ചര്‍ച്ചക്ക് വരുന്ന സമയം ചെയ്യാം എന്ന് പറയുന്ന നിലപാട് തികച്ചും പ്രതിഷേധാ കമാണ്. ഈ തീരുമാനം തിരുത്തി മേല്‍ പറഞ്ഞ 21ാം വാര്‍ഡിലെ കൊത്തിക്കാല്‍ മസ്ജിദിനു സമീപത്തു തന്നെ സ്ഥാപിക്കണമെന്നുള്ള തീരുമാനം എടുക്കണമെന്നും യുഡിഫ് അംഗങ്ങള്‍ യോഗത്തില്‍ ആവിശ്യപ്പെട്ടു. മുന്‍കൂട്ടി അജണ്ട തയ്യാറാക്കിയ ബോര്‍ഡ് യോഗത്തില്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും അടിയന്തര തീരുമാനങ്ങളും ചര്‍ച്ച ചെയ്യാതെ അടുത്ത ബോര്‍ഡ് യോഗത്തില്‍ മാറ്റിവെക്കുന്നതാണ് ചെയ്യുന്നത്. ഭരണഘടന അല്ലെങ്കില്‍ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ പാസാക്കേണ്ട അടിയന്തര തീരുമാനങ്ങള്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യാതെ അനാവശ്യമായി നീട്ടിവെക്കുന്നത് ഭരണപരമായ വീഴ്ചയാണെന്ന് യുഡിഎഫ് മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് മെമ്പര്‍മാരായ പാര്‍ട്ടി ലീഡര്‍ സി. കുഞ്ഞാമിന, ഖാലിദ് അറബിക്കാടത്ത്,മുഹമ്മദ് സുലൈമാന്‍, നദീര്‍ കൊത്തിക്കാല്‍, സി. പി. സുബൈര്‍, സി. എച്ച് നിസാമുദ്ധീന്‍ കാര്‍ത്തിയാണി, സുമിത എന്നീ മെമ്പര്‍മാരാണ് ഇറങ്ങിപ്പോയത്

 

error: Content is protected !!